ഖത്തർ: നിരന്തര ഭീഷണിയില്‍ കഴിയുന്ന ഖത്തര്‍, നാറ്റോ സൈനിക സഖ്യവുമായി സുരക്ഷാ കരാറില്‍ ഒപ്പുവച്ചു. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) ആസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. ഖത്തറിനു വേണ്ടി വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാനും നാറ്റോയ്ക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ് ഗോട്ടെമോളെറും കരാറില്‍ ഒപ്പുവച്ചു.
also read:ടയര്‍ പൊട്ടി വിമാനം റണ്‍വേയില്‍ കുടുങ്ങി: വിമാനങ്ങള്‍ വൈകി
ഖത്തർ നേരിടുന്ന സുരക്ഷ ഭീഷണിയെ നേരിടാൻ നാറ്റോ സൈനിക സഖ്യവുമായുള്ള ബന്ധം സഹായിക്കും. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനുമാകും. ഒപ്പവയ്ക്കൽ ചടങ്ങിൽ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണിയെകുറിച്ച് ഇരു വിഭാഗങ്ങളും ചർച്ച നടത്തി.
Post Your Comments