
കൊച്ചി: ഏലൂര്‍ എടയാറില്‍ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ല. പാവകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണ് തീ പിടിച്ചത്. തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സമീപത്ത് നിരവധി ഗോഡൗണുകളുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ആളപായമുള്ളതായി റിപ്പോർട്ട് ഇല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments