തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കുറവ് മൂലം സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിങ് കോളജ് കൂടി പൂട്ടുന്നു. സംസ്ഥാനത്തെ നാലു ജില്ലകളിലെ സ്വാശ്രയ എഞ്ചിനിയറിങ് കോളജ് പൂട്ടാന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് കത്ത് നല്‍കി. വേണ്ടത്ര വിദ്യാര്‍ഥികളില്ലാതെ പ്രവര്‍ത്തിക്കുന്നത് വഴി ഭാരിച്ച നഷ്ടമാണ് കോളജുകള്‍ താങ്ങുന്നതെന്ന് കാട്ടിയാണ് പൂട്ടലിന് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ അഞ്ച് സാശ്രയ കോളജുകള്‍ വിദ്യാര്‍ഥികളുടെ അഭാവം മൂലം പൂട്ടിയിരുന്നു. ഇത്തവണ പൂട്ടാന്‍ ഒരുങ്ങുന്ന കോളജുകള്‍ കൊല്ലം, ആലപ്പുഴ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ്.
also read:ചരിത്രം കുറിച്ച് ബിജെപി; ത്രിപുരയില്‍ ഇന്ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും
അതേസമയം കോളേജുകൾ പൂട്ടുന്നതോടെ വിദ്യാർത്ഥികൾ അവതാളത്തിലാകും. അവസാന പരീക്ഷ എഴുതാന്‍ ഒരുങ്ങുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പടെ പ്രശ്‌നം ഗുരുതരമായി ബാധിക്കും. ഇവരെ സാങ്കേതിക സര്‍വകലാശാല മുന്‍കൈ എടുത്ത് മറ്റ് കോളജുകളിലേക്ക് പുനര്‍ക്രമീകരണം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ല. സംസ്ഥാനത്തെ 152 കോളജുകളില്‍ 56,000 സീറ്റുകളാണ് നിലവിലുള്ളത്. അത് കഴിഞ്ഞതവണ 30,200 സീറ്റായി ചുരുക്കിയിരുന്നു.
Post Your Comments