Uncategorized

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ

ആറ് വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിക്ക് ഒരു വർഷം തടവ്. അശ്ലീലവീഡിയോ കാണിച്ച ശേഷം പെൺകുട്ടിയെ ചുംബിക്കാനും പീഡിപ്പിക്കാനുമാണ് ഇയാൾ ശ്രമിച്ചത്. ഫ്ലാറ്റുകളിൽ ബിസിനസ് കാർഡുകൾ എത്തിക്കാൻ എത്തിയ ഇയാൾ, പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കുകയും തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

read also: പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു

പെൺകുട്ടി സഹപാഠിയുമൊത്ത് കളിക്കുന്നതായി കണ്ടെന്നും തുടർന്ന് ഒരാൾ പെൺകുട്ടിയെ ഉപദ്രവിച്ചതായും പെൺകുട്ടിയുടെ അമ്മ പിതാവിനെ വിളിച്ചറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് വർധിച്ചുവരികയാണെന്നും മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button