Latest NewsKeralaNews

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ ഡി. വിജയകുമാറിനെയാണ് ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായത്. ഹൈക്കമാന്റിന്റെ സമ്മതത്തോടെ പ്രഖ്യാപനം പിന്നീട് നടക്കും.

Also Read : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് കുമ്മനം

ചെങ്ങന്നൂരില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റും അയ്യപ്പസേവാ സംഘം നേതാവും,കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് ഡി.വിജയകുമാര്‍. പി.സി. വിഷ്ണുനാഥ് മാറിയതോടെ എം. മുരളി, ഡി. വിജയകുമാറിന്റെ മകള്‍ ജ്യോതി വിജയകുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടു. മാവേലിക്കര മുന്‍ എം.എല്‍.എയും യു.ഡി.എഫ് ജില്ല ചെയര്‍മാനുമായ എം. മുരളി മത്സരിക്കുമെന്ന് ശക്തമായ പ്രചാരണം ഉണ്ടായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button