കോട്ടയം: പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാന്‍ പൂജ നടത്തി തട്ടിപ്പ്. കോട്ടയം പാമ്പാടിയിലാണ് സംഭവം ഉണ്ടായത്. പൂജ നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മാതൃസഹോദരിക്കും ഭര്‍ത്താവിനും തടവ് ശിക്ഷയാണ് ലഭിച്ചത്. അറുപത് കാരിയായ രാജമ്മ പത്രോസ്, ഇവരുടെ ഭര്‍ത്താവും 64കാരനുമായ ടിഎം പത്രോസ് എന്നിവര്‍ക്കാണ് തടവ് ശിക്ഷ ലഭിച്ചത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എം.സി. സനിത ഉത്തരവായി. അപ്പീല്‍ നല്‍കുന്നതിനായി പ്രതികള്‍ക്കു ജാമ്യം നല്കി.
കോഴഞ്ചേരി മെഴുവേലി ചക്കിരേല്തുമ്പേല് റോബിന് മാത്യുവിനെ കബളിപ്പിച്ച് 50300 യു എസ് ഡോളര്‍ തട്ടിയെടുത്തെന്നാണ് കേസ്. റോബിന്റെ മാതൃസഹോദരിയാണു പ്രതി രാജമ്മ. 2004 ഓഗസ്റ്റു മുതല്‍ 2007 മാര്‍ച്ചു വരെ പല തവണയായി രാജമ്മയുടെ ഫെഡറല്‍ ബാങ്ക് പാമ്പാടി ശാഖയിലുള്ള അക്കൗണ്ടി ലേക്കാണു പണം നല്‍കിയത്. റോബിനും ഭാര്യയും അമേരിക്കയിലായിരുന്നു.
also read: ഭാര്യയെ കഴുത്തറുത്ത് കൊന്നു: പ്രതി പോലീസില്‍ കീഴടങ്ങി: സംഭവം ഇങ്ങനെ
പിണങ്ങി ക്കഴിയുന്ന റോബിന്റെ ഭാര്യയെ തിരികെ കൊണ്ടു വരുന്നതിനു ചങ്ങനാശേരിയിലുള്ള ഒരു സ്വാമിയെക്കൊണ്ട് പൂജ നടത്തിയെന്നു വിശ്വസിപ്പിച്ചു പണം തട്ടിയെടുത്തു എന്നാണു കേസ്. സ്വാമി പൂജിച്ചുവെന്നു വിശ്വസിപ്പിച്ച് ഒരു രുദ്രാക്ഷ മാല റോബിന് അയച്ചുകൊടുത്തിരുന്നു. മാല അണിഞ്ഞാല്‍ എല്ലാ പ്രശ്നവും തീരുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ പ്രശ്നം തീര്‍ന്നില്ല. പിന്നീട് റോബിന് നാട്ടിലെത്തിയപ്പോള്‍ സ്വാമിയെ കാണണമെന്നു പറഞ്ഞെങ്കിലും പ്രതികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് സംഭവം തട്ടിപ്പാണെന്ന് മനസിലാവുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
Post Your Comments