മുംബൈ: ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. കൊലപാതക ശ്രമത്തിന് പുറമേ ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷമിയുടെ സഹോദരനെതിരെയും കേസുണ്ട്.
കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ബലാല്‍സംഘ കുറ്റം ചുമത്തിയാണ് ഷമിയുടെ സഹോദരനെതിരെ കേസെടുത്തിരിക്കുന്നത്. ഷമിയുടെ മൂത്തസഹോദരന് തന്നെ ബലാല്‍സംഘം ചെയ്തുവെന്ന ആരോപണമാണ് ഹസിൻ ഉന്നയിച്ചത്.
Post Your Comments