![](/wp-content/uploads/2018/03/tripura-1.png)
അഗര്‍ത്തല: രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സിപിഎം ഭരണത്തിന് അന്ത്യംകുറിച്ച് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി. സംസ്ഥാനത്തിന്‍റെ 11ാമത് മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സത്യപ്രതിജ്ഞ ചെയ്തു. ജിഷ്ണു ദേബ്ബര്‍മയാണ് ഉപമുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്ത പൗഢഗംഭീരമായ ചടങ്ങിലായിരുന്ന സത്യപ്രതിജ്ഞ.
ഗവര്‍ണര്‍ തഥാഗത റോയ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അധ്വാനി, മുരളിമനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മാണിക് സര്‍ക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Post Your Comments