മസ്‌ക്കറ്റ്: വാട്‌സ്ആപ്പിലൂടെ ആളുകള്‍ കൊള്ളയടിക്കപ്പെടുന്നതായ് വിവര സാങ്കേതിക അതോറിറ്റിയുടെ കണ്ടെത്തൽ. ആളുകളെ പറ്റിക്കാൻ ഇപ്പോൾ വാട്‌സ്ആപ്പാണ് വേദിയായിരിക്കുന്നത്. വാട്‌സ്ആപ്പിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെരിഫിക്കേഷൻ കോഡുകളും മറ്റും അറിയാൻ ആവിശ്യപ്പെട്ട് പരിചിതമല്ലാത്ത നമ്പറിൽ നിന്ന് സന്ദേശങ്ങൾ നിരവധി പേർക്ക് ലഭിക്കുന്നുണ്ട്.
also read:പെണ്ണായിപ്പിറന്നാല്‍ പെണ്ണേ നീയും അനുഭവിക്കും ഈ പ്രാകൃത ആചാരങ്ങള്‍
ഇതിലൂടെ പണം തട്ടിയെടുക്കാനാണ് ഇവരുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് അതോറിറ്റി ആളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാട്‌സ്ആപ്പിന് വേണ്ട സാങ്കേതിക സഹായം നൽകി പ്രശ്‌നം പരിഹരിച്ചുവരികയാണെന്ന് വിവര സാങ്കേതിക അതോറിറ്റി അറിയിച്ചു.
Post Your Comments