ജയ്പൂര്‍: ലോ വെയ്സ്റ്റ് ജീന്‍സ് ഇട്ടു നടക്കുന്ന ആണ്‍കുട്ടികളും ട്രൗസറ് പോലും നേരെയിടാനറിയാത്തവരും സ്വന്തം പാന്റു പോലും നേരെ ഉപയോഗിക്കാന്‍ അറിയാത്തവരും എങ്ങനെ പെണ്‍കുട്ടികളെ സംരക്ഷിക്കുമെന്ന ചോദ്യവുമായി രാജസ്ഥാന്‍ വനിത് കമ്മീഷണറും ബി.ജെ.പിയുടെ വനിതാ വിഭാഗം മുന്‍ മേധാവി കൂടിയായ കമ്മീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മ.
സ്ത്രീകള്‍ വിരിഞ്ഞ മാറുള്ള പുരുഷന്‍മാരെ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരക്കാര്‍ക്കു പകരം ലോ വേയ്സ്റ്റ് ജീന്‍സ് ധരിക്കുന്ന ആണ്‍കുട്ടികളും കമ്മലിട്ട് പെണ്‍വേഷത്തില്‍ നടക്കുക്ക ആണ്‍കുട്ടികളുമാണ് നമുക്ക് ചുറ്റുമെന്നും സുമന്‍ ശര്‍മ പരിഹസിച്ചു. ഇതില്‍ നിന്ന് മാറ്റം വരണമെന്നും നമ്മുടെ കുട്ടികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുമെന്നും നല്ല സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും സ്ത്രീകള്‍ പ്രതിജ്ഞയെടുക്കണമെന്നും സുമന്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകള്‍ നിയന്ത്രണമില്ലാത്ത തരത്തില്‍ പെരുമാറിയാല്‍ അത് സമൂഹത്തില്‍ അസന്തുലിതാവസ്ഥക്കിടയാക്കുമെന്നും പുരുഷന്‍മാരെ പിന്നിലാക്കിയാല്‍ സ്ത്രീകള്‍ക്ക് വളരെ ദൂരം സഞ്ചരിക്കാനാവില്ലെന്നും സമാന്തരമായി സഞ്ചരിച്ചാല്‍ മാത്രമേ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കൂഎന്നും സുമന്‍ ആവശ്യപ്പെട്ടു. വനിതാ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് കമീഷന്‍ അധ്യക്ഷയുടെ പ്രസ്താവന.
Post Your Comments