KeralaLatest NewsNews

സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രാചരണം പൊളിച്ചടുക്കി വി.എസ്

തിരുവനന്തപുരം•തന്റെ പേരില്‍ സി.പി.എം സൈബര്‍ പോരാളികള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന വ്യാജപ്രാചരണം പൊളിച്ചടുക്കി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി എസ് അച്യുതാനന്ദന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

‘ഇ എം എസ്സിന്റെയും, എ കെ ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ ഡി വൈ എഫ് ഐ പൊതിച്ചോര്‍ വിതരണത്തിന്റെ എണ്ണം കൂടും’ എന്ന് താന്‍ പ്രസ്താവിച്ചതായാണ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ രൂപത്തില്‍ ഒരു പ്രസ്താവനയോ, പരാമര്‍ശമോ താന്‍ നടത്തിയിട്ടില്ല. തികച്ചും വാസ്തവ വിരുദ്ധവും, ദുരുദ്ദേശത്തോടെയുമുള്ള പ്രചരണമാണിത്.ഇത്തരം വ്യാജസന്ദേശങ്ങള്‍ ആരും വിശ്വസിക്കരുതെന്നും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും വി.എസ് പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button