കോഴിക്കോട്: കോടഞ്ചേരിയില്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് ഈ കേസെന്നാണ് വിശദീകരണം. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.
also read:വേനല്‍ക്കാലത്ത് മുടിക്ക് നല്‍കാം ഇത്തരം മാസ്‌കുകള്‍
അതിർത്തി തർക്കത്തിൽ തുടങ്ങിയ വാഴക്കായിരുന്നു ഒരു കുഞ്ഞിന്റെ മരണത്തിനു പോലും കാണാമയത്. ജനുവരി 28നാണ് കോഴിക്കോട് കോടഞ്ചേരി തേനംകുഴി സിബി ചാക്കോയ്ക്കും കുടുംബത്തിനും അയല്‍വാസികളില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നത്. ഇതിനിടെ 5മാസം ഗർഭിണിയായ ജോത്സനയുടെ വയറ്റിൽ ചവിട്ടേൽക്കുകയായിരുന്നു. തുടർന്നായിരുന്നു ഗര്‍ഭസ്ഥ ശിശു മരിച്ചത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ തങ്ങൾക്കെതിരെ മറ്റ് രണ്ട് പാർട്ടികൾ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ കേസെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ചെറിയ ഒരു സംഭവത്തെ ഊതിപ്പെരുപ്പിച്ച് വലുതാക്കുകയായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു.
Post Your Comments