കൊച്ചി: ഇ. ശ്രീധരന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡി.എം.ആര്‍സി പിന്‍മാറിയതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ കൊച്ചി മെട്രോ നഷ്ടത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇ ശ്രീധരന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനം നടത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറുന്നത് കടുത്ത നിരാശയോടെയെന്നും പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചെന്നും ശ്രീധരന്‍ തുറന്നടിച്ചു. ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ വെറുതെ തുറന്നുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments