ത്രിപുര: ഇരുപത് വർഷം ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇതു വരെ സ്വന്തമായി വീടില്ല. ഔദ്യോഗിക വസതി ഒഴിഞ്ഞ ശേഷം എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ച മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറിയാണ് താമസത്തിനായി തെരഞ്ഞെടുത്തത്. നേരെത്ത രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായിരുന്നു മാണിക്ക് സര്‍ക്കാര്‍.
തനിയ്ക്ക് അവകാശമായി ലഭിച്ച കുടുംബസ്വത്തുക്കളെല്ലാം അദ്ദേഹം സഹോദരിക്ക് ദാനം നല്‍കിയിരുന്നു. അടുത്ത് നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് അദ്ദേഹത്തിന്‍റെ സമ്പാദ്യം വെറും 3930 രൂപയായിരുന്നു. അതില്‍ കയ്യിലുള്ളത് 1520 രൂപയും ബാങ്കില്‍ 2410 രൂപയും. 26,315 രൂപയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ മാണിക് സർക്കാരിനു കിട്ടുന്ന ശമ്പളം. അതു മുഴുവനും പാർട്ടിക്കു നൽകും. പാർട്ടി പ്രതിമാസ ജീവിതച്ചെലവുകൾക്കായി തിരികെ 9700 രൂപ ഓണറേറിയം നൽകും അതായിരുന്നു പതിവ്.
എന്നാൽ സർക്കാർ അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഉള്ളതിനാൽ ഇതുവരെ ഇത് ഒരു വിഷയമായിരുന്നില്ല. ഔദ്യോഗിക വസതിയും വാഹനങ്ങളും ഉണ്ടായിരുന്നതിനാൽ തന്നെ ഇതിനെ പറ്റി പാർട്ടിയും ചിന്തിച്ചിരുന്നില്ലെന്നതാണ് സത്യം. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയോടോപ്പമാണ് അദ്ദേഹം മേലര്‍മതിലെ പാര്‍ട്ടി ഓഫീസില്‍ താമസം ആരംഭിച്ചിരിക്കുന്നത്.
Post Your Comments