ഛണ്ഡിഗഡ്: അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണക്കട്ടി ഗുദത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഛണ്ഡിഗഡ് വിമാനത്താവളത്തില്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഉല്‍ഹാസ് നഗര്‍ സ്വദേശിയാണ് പിടിയിലായത്. ദുബായില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്.
ഗ്രീന്‍ ചാനലിലൂടെ പുറത്തേക്കുപോയ ഇയാളുടെ നടത്തത്തില്‍ അപാകത തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 5.61 ലക്ഷം രൂപ വിലവരുന്ന 182 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നും പിടിച്ചെടുത്തത്.
രണ്ടു ദിവസം മുമ്പ് സമാന രീതിയില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ കസ്റ്റംസ് പിടികൂടിയിരുന്നു.
Post Your Comments