Latest NewsNewsInternational

ആര് പ്രവേശിച്ചാലും മരണം ഉറപ്പ്, മരണ ദേവാലയത്തിന്റെ ചുരുളഴിയുന്നു

ബഡാഡാഗ്: ദേവാലയങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം എന്നാല്‍ ഈ മരണ ദേവാലയത്തെ കുറിച്ചോ? പ്രവേശിച്ചാവല്‍ മരണം ഉറപ്പായും സംഭവിക്കുന്ന ഒരു ദേവാലയത്തെ കുറിച്ച് അധികം ആരും കേട്ടിരിക്കില്ല. ഹീരാപോളീസിലാണ് ആ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ മരണദേവാലയം പതിറ്റാണ്ടുകളായി മനുഷ്യനെ മാത്രമല്ല പക്ഷിമൃഗാദികളെക്കൂടിയാണ് ഭീതിയിലാഴ്ത്തുന്നത്.

ബഡാഡാഗ് ഫോള്‍ട്ട് ലൈനിലെ ഈ ദേവാലയത്തിന്റെ പരിസരത്തെത്തുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ഉടന്‍ ചത്തുവീഴുമത്രെ. അധോലോകത്തിന്റെ ദൈവമായ ഹേഡ്‌സിന്റെ ശ്വാസമാണ് ജീവികളുടെ ജീവനെടുക്കുന്നതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതിനാല്‍ പതിറ്റാണ്ടുകളായി മനുഷ്യന്‍ ഇങ്ങോട്ടു കടന്നു ചെന്നിട്ട്. എന്നാല്‍ ഈ നിഗൂഢ ദേവാലയത്തിന്റെ രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുന്നു. ഒരു സംഘം ഗവേഷകരാണ് ആ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത്.

ദേവാലയത്തിലും പരിസരപ്രദേശങ്ങളിലും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍. ഇവിടെ 91 ശതമാനത്തിലധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം നിറഞ്ഞതായാണ് കണ്ടെത്തല്‍. കൂടാതെ വിഷാംശമുള്ള വാതകങ്ങള്‍ ഭൂമിയില്‍ നിന്നും വമിക്കുന്ന ഇടമാണ് ഇവിടം. ഇതൊക്കെയാവാം ദുരൂഹമരണങ്ങള്‍ക്ക് കാരണെമെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജര്‍മ്മന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഹാഡി ഫെന്‍സ് പറയുന്നു. പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെയാണ് ഗവേഷകര്‍ മരണ ദേവാലയം സന്ദര്‍ശിച്ചത്. ദേവാലയത്തിന്റെ ചുവരില്‍ പ്ലൂടോ, കോറെ തുടങ്ങിയ ദേവന്മാരുടെ ചിത്രങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ടെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Post Your Comments


Back to top button