കോതമംഗലം: കുട്ടിയാന കിണറ്റില്‍ വീണപ്പോള്‍ കാവലായി കാട്ടാനകള്‍. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയില്‍ തോപ്പിക്കുടി മൈതീന്‍ എന്നയാളുടെ വീട്ടുവളപ്പിലെ 14 അടിയോളം താഴ്ച്ചയുള്ള കിണറ്റിലാണ് കഴിഞ്ഞ രാത്രി കുട്ടിയാന കിണറ്റില്‍ വീണത്.
കാടിറങ്ങി നാട്ടിലെത്തിയ കാട്ടാന കൂട്ടത്തില്‍ നിന്നും കാല് വഴുതി കുട്ടിയാന കുടിവെള്ള കിണറ്റില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കിണറ്റില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും കൂടി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടിയാനക്കുട്ടിയെ കരകയറ്റി വിട്ടത്.
കുട്ടിയാനയ്ക്ക് കാവലായി കാട്ടാനകള്‍ കിണറ്റിന്റെ പരിസരത്ത് ഏറെ നേരം തമ്പടിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെ സി ബി യുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് കുട്ടിയാനയെ കരയിലെത്തിച്ചു. തുടര്‍ന്ന് കുട്ടിയാനയെ കാത്തിരുന്ന കാട്ടാനക്കൂട്ടങ്ങള്ക്കൊപ്പം വനത്തിലേക്ക് കയറ്റി വിട്ടു.
Post Your Comments