ആലപ്പുഴ: സിപിഎമ്മിനെതിരേ ശക്തമായ ആരോപണവുമായി വനിതാ സ്ഥാനാര്‍ഥി. വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും തലയില്‍ കല്ലുകൊണ്ട് കുത്തിയെന്നും അവര്‍ പറയുന്നു. അമ്പലപ്പുഴ എഴുപുന്ന പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഹൈമവതിയാണ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും തന്നെ ആക്രമിച്ചത് സംബന്ധിച്ചും അവര്‍ പോലീസില്‍ പരാതി നല്‍കി.
തനിക്കെതിരേ പല തവണ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഒടുവില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയാണ് തല തല്ലി പൊളിച്ചതെന്നും അവര്‍ പരാതിപ്പെടുന്നു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായ പരിക്കുകളോടെ ഹൈമവതി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ ചിലര്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഹൈമവതി പറയുന്നു.
പുതുകുളങ്ങര ഭാഗത്തുനിന്ന് വന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രകടനമായി വന്നവരില്‍ ഒരുസംഘം ആളുകള്‍ വീട്ടിലേക്കെത്തി. തന്റെ ചുരിദാര്‍ വലിച്ചുകീറി അപമാനിക്കാന്‍ ശ്രമിച്ചു. പിന്നീടാണ് മര്‍ദ്ദനമേറ്റത്. തലപൊട്ടി ഒരുപാട് ചോര പോയി. എന്നിട്ടും എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അക്രമികള്‍ സമ്മതിച്ചില്ല. പിന്നീട് കുത്തിയതോട് പോലീസ് എത്തിയാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയേലക്ക് മാറ്റിയത്. ഹൈമവതി പറയുന്നു.
Post Your Comments