തിരുവനന്തപുരം: സ്വന്തം മോഷണകേസുകൾ സ്വയം വാദിക്കുന്ന വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന മോഷ്ടാവ് പിടിയിൽ. തന്റെ കേസുകൾ വാദിക്കാനായി സജീവന് ഒരു വക്കീലിന്റെ ആവിശ്യമില്ല. സ്വയം വാദിച്ചാണ് ശീലം. പത്തോളം പത്തോളം മോഷണകേസിലെ പ്രതിയായ തോട്ടക്കര, ശ്രീകൃഷ്ണ വിലാസത്തില്‍ സജീവി (59)നെ കഴക്കൂട്ടം പോലീസാണ് അറസ്റ്റ് ചെയ്‌തത്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ്സില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് നടത്തിയ മോഷണം അന്വേഷിച്ച പ്രത്യേക ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. 20 പവന്റെ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കേസുകള്‍ സ്വയം വാദിക്കുന്നതിനാല്‍ ‘വക്കീല്‍ സജീവ്’ എന്ന അപരനാമത്തിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
also read: തലമുടിക്ക് അഴകും തിളക്കവും നല്‍കും പപ്പായ മാസ്‌ക്ക്
ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ഡി.എം.ഒ. ക്വാര്‍ട്ടേഴ്സില്‍ കയറി അന്‍പതിനായിരം രൂപ കവര്‍ന്നത്, കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫീസിലെ രൂപ കവര്‍ന്ന കേസ്, തിരുവല്ല തേജസ് ക്ലിനിക്കില്‍ കയറി ഒന്നര ലക്ഷം രൂപ കവര്‍ന്നത്, തിരുവല്ല സെന്റ് ജോണ്‍സ് കോളജ് ഓഫീസില്‍ കയറി അന്‍പതിനായിരം രൂപ കവര്‍ന്നത്, കര്‍ണ്ണാടകയിലുള്ള മണിപ്പാല്‍ മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്സില്‍ കയറി പത്ത് പവന്‍ കവര്‍ന്ന കേസ്, അവിടെ തന്നെ മറ്റൊരു ക്വാര്‍ട്ടേഴ്സില്‍ കയറി വില കൂടിയ വാച്ചും പണവും കവര്‍ന്ന കേസ് എന്നിവ നടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള നടപടികൾ തുടങ്ങിയതായ് പോലീസ് അറിയിച്ചു.
Post Your Comments