
കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തി. റൂറല്‍ എസ് പി ഓഫീസിന് സമീപം ഓയൂര്‍ റോഡില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ഹീറോ ഹോണ്ടാ ബൈക്കാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടാത്തല സ്വദേശി സത്യദേവന്‍ എന്ന ആളുടേതാണ് ബൈക്ക്.
Also Read : വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പ്രതിശ്രുത വരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെയാണ് ബൈക്കിന്റെ ഉടമയെ കണ്ടെത്തിയത്. സംഭവ സമയത്ത് ആരോ ഓടിയതായി പറയപ്പെടുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട് ബൈക്ക് ഹിറോഹോണ്ടയുടെതാണെങ്കിലും ബൈക്കില്‍ ഫിറ്റ് ചെയ്ത പെട്രോള്‍ ടാങ്ക് പള്‍സര്‍ ബൈക്കിന്റേതാണ്.
അന്വേഷണത്തില്‍ പത്തു വര്‍ഷം മുമ്പ് കോട്ടാത്തല സ്വദേശി ബൈക്ക് ആര്‍ക്കോ കൊടുത്തുവെന്നാണ് വിവരം. ബൈക്കിന്റെ ഉടമ ഇതുവരെ പൊലീസ് സ്റ്റേഷനില്‍എത്തിയിട്ടില്ല. കൊട്ടാരക്കര ഗവ. ബോയ്സ് ഹൈസ് സ്‌ക്കൂളിന് സമീപം ഓയൂര്‍ റോഡിലാണ് ബൈക്ക് വച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments