
നാദാപുരം: വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പ്രതിശ്രുത വരനെ കാണാതായെന്നു പരാതി. നാദാപുരം സ്വദേശി വാഴയില്‍ റഫ്‌നാസ് (26)നെയാണ് കാണാതായത്. ബന്ധുക്കള്‍ നാദാപുരം പോലീസില്‍ പരാതി നല്‍കി. ഇന്നായിരുന്നു വിവാഹദിനം.
വിദേശത്ത് നിന്നെത്തുന്ന സുഹൃത്തിനെ കൂട്ടി കൊണ്ട് വരാനായി വിമാനത്താവളത്തില്‍ പോകുന്നെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്ന് പോയതെന്ന് പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ ഏറണാകുളത്ത് ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി. അന്വേഷണം ഏറണാകുളത്തേക്ക് വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments