തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമസഭയിലെ കൈയാങ്കളി കേസ് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്.
Post Your Comments