റാസൽ ഖൈമ: മദ്യപിച്ച് വണ്ടിയോടിച്ച് യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ഒരു മാസം തടവും 200,000 ദിർഹം പിഴയും. റാസൽ ഖൈമ ട്രാഫിക് കോടതിയുടേതാണ് വിധി. മദ്യപിച്ച് ലക്കുകെട്ട പ്രതി വണ്ടി അൽ ഹമാരാ റോഡിലൂടെ നടക്കുകയായിരുന്ന യുവാവിന്റെ പുറത്ത് വണ്ടി കയറ്റിയിറക്കുകയായിരുന്നു. ഇയാൾ ഉടനടി മരിക്കുകയായിരുന്നു. യുവാവിനെ ഇടിച്ചിട്ട ശേഷം പ്രതി വണ്ടി നിർത്താതെ പോകുകയായിരുന്നു.
also read:ഇന്ത്യ തോറ്റെങ്കിലും പ്രേമദാസയില്‍ കോഹ്ലിയെ മറികടന്ന് ധവാന് റെക്കോര്‍ഡ്
മദ്യപിച്ച് വണ്ടി ഓടിക്കുക, പതുമുതൽ നശിപ്പിക്കുക, കൊലപാതകം, ട്രാഫിക് നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ താൻ ആരെയും കൊലപ്പെടുത്തിയിട്ടില്ലായെന്നാണ് പ്രതിയുടെ വാദം. ട്രാഫിക് നിയമം ലംഘിച്ചുവെന്നത് പ്രതി സമ്മതിച്ചു എന്നാൽ തൻ മദ്യപിച്ച് വണ്ടി ഓടിച്ചിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും പ്രതി പറഞ്ഞു. വണ്ടി ഓടിക്കുന്നതിനിടെ എന്തിലൊ തട്ടിയതായി തനിക്ക് തോന്നിയിരുന്നു എന്നാൽ മൃഗങ്ങളിൽ എന്തിനെയോയാണ് തട്ടിയതെന്നാണ് കരുതിയത്. കാർ സംഭവസ്ഥലത്തു നിന്ന് അൽപ്പം മാറിയായിരുന്നു നിർത്തിയത്, അപ്പോൾ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതി പറഞ്ഞു.
Post Your Comments