KeralaLatest NewsNews

ഷുഹൈബ് വധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു; എം.സ്വരാജ്

തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങളോടൊപ്പമുള്ളവരാണെന്ന് എം സ്വരാജ് എംഎല്‍എ. ഇക്കാര്യത്തിൽ എന്നതില്‍ ശിരസ് കുനിക്കുന്നതായി അദേഹം അറിയിച്ചു. ഞങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെട്ടവരെ സംബന്ധിച്ച വാര്‍ത്തയ്ക്കും യാഥാര്‍ത്ഥ്യത്തിനും അഭിമാനിക്കാനില്ല. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ആ വധം. കൊലപാതകത്തെ അപലപിക്കുന്നുവെന്നും യാതൊരു ന്യായീകരണവും നിരത്തി കൊലയെ ന്യായീകരിക്കില്ലെന്നും സ്വരാജ് പറഞ്ഞു.

ഷുഹൈബ് വധക്കേസിനെക്കുറിച്ച്‌ സ്വരാജ് നിയമസഭയില്‍ സംസാരിച്ചത് ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയിലാണ്. സിപിഎമ്മിന് ബന്ധമില്ലെന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞ് നേതാക്കള്‍ അതേസമയം പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി രംഗത്തെത്തി. സിപിഎം തന്നെ ആകാശ് തില്ലങ്കേരിയിലെയും മറ്റ് പ്രതികളെയും ഏര്‍പ്പാടാക്കി കൊടുത്തു എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് ഈ ആരോപണം ശക്തമായി ഉന്നയിക്കുകയും ചെയ്തു.

read also: ഷുഹൈബ് വധക്കേസ് : സിബിഐ കേസ് അന്വേഷണത്തെ കുറിച്ച് പി.ജയരാജന്‍

ഷുഹൈബിന്റെ കുടുംബവും കോണ്‍ഗ്രസ് നേതാക്കളും പൊലീസ് പ്രതികളെ പിടിച്ചെങ്കിലും ഇവരാണോ യഥാര്‍ത്ഥ പ്രതികള്‍ എന്ന കാര്യത്തിലെ ആശങ്ക പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചത്. ഷുഹൈബിന്റെ പിതാവാണ് ഹര്‍ജി കൊടുത്തതെങ്കിലും എല്ലാ സൗകര്യവും ചെയ്തു കൊടുത്തത് കെ സുധാകരനും കൂട്ടരുമായിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തിലേക്ക് കടക്കുമ്ബോല്‍ ആദ്യം പ്രതിരോധക്കിലാകുക കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button