![](/wp-content/uploads/2018/03/private-bus.png)
ഒറ്റപ്പാലം : ബസിനകത്ത് വിദ്യാര്‍ത്ഥിനികളെ കയറ്റാതെ പൊരിവെയിലത്ത് നിര്‍ത്തിയ ബസിലെ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പൊരിവെയിലത്ത് കുട്ടികളെ ബസിനുള്ളിലേയ്ക്ക് കയറ്റാത്ത ശ്രീകൃഷ്ണ ബസിന്റെ പെര്‍മിറ്റാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറാന്‍ തുനിഞ്ഞ വിദ്യാര്‍ത്ഥിനികളെ ബസ് ജീവനക്കാര്‍ തടയുകയും ഇവരെ പൊരിവെയിലത്ത് നിര്‍ത്തുകയും ചെയ്തിരുന്നു. ഇത് ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ഉടന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഉചിതമായ നടപടി സ്വീകരിക്കുകയുമായിരുന്നു
Post Your Comments