കോഴിക്കോട്: കൊടി കുത്തലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ചെങ്കൊടി ഭീഷണി തുടരുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ കൊടികുത്തിയ കാരണം കോഴിക്കോട് പുതുപ്പാടിയില്‍ ചെറുകിട വ്യവസായ യൂണിറ്റിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ‘സ്റ്റാന്‍ഡ്അപ് ഇന്ത്യ’ പദ്ധതി പ്രകാരം 90 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ ലാറ്റക്സ് യൂണിന്റെ നിര്‍മാണമാണ് നിലച്ചത്. കൊടി കുത്തിയെന്നും പിന്നീട് എത് എടുത്ത് മാറ്റിയെന്നും സിപിഎം പ്രാദേശികം നേതൃത്വം വ്യക്തമാക്കി.
പുതുപ്പാടി കുപ്പായകോട് കീച്ചേരി ടോണി ഭാര്യയുടെ പേരില്‍ നിര്‍മാണം ആരംഭിച്ച റബര്‍ സംസ്കരണ ഫാക്ടറിയിലാണ് സിപിഎം കൊടി നാട്ടിയത്. അയല്‍വാസിയുമായുള്ള അതിര്‍ത്തി തര്‍ക്കം ചുണ്ടിക്കാട്ടിയാണ് കൊടികുത്തല്‍. അതിര്‍ത്തി തര്‍ക്കത്തില്‍ റവന്യൂ വകുപ്പ് ഇടപെട്ടിരുന്നു. സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിക്കുകയും ചെയ്തു. അതിര്‍ത്തി തര്‍ക്കം കൂടാതെ ഫാക്ടറി നിര്‍മാണത്തിനായി മണ്ണെടുത്തതിലൂടെ സമീപവാസിയായ പട്ടിക ജാതി കുടുംബത്തിനുണ്ടായ ബുദ്ധമിട്ടും പരിഹരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യം.
പ്രതിഷേധം ഭയന്ന് ഫാക്ടറിയോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച വീട്ടില്‍ നിന്ന് മാറി താമസിക്കുയാണ് ടോണിയും കുടുംബവും.
Post Your Comments