അടിമാലി: അബദ്ധത്തില്‍ കീടനാശിനി ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പത്തുവയസുകാരന് മരണത്തിന് കീഴടങ്ങി. കല്ലാര്‍വട്ടിയാര്‍ മുണ്ടയ്ക്കല്‍ ജീവന്ഷൈമോള് ദമ്പതികളുടെ മകന് ഡിയോണ്‍ പോള്‍ ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് ഡിയോൺ വീട്ടിലിരുന്ന കീടനാശിനി എടുത്ത് കഴിച്ചത്.
Read Also: കോണ്‍ഗ്രസ് മുന്നേറ്റം:രാജസ്ഥാന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
അടിമാലി മോര്‍ണിംങ് സ്റ്റാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയിലേക്കയക്കുകയായിരുന്നു. അടിമാലി വിശ്വദീപ്തി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംസ്കാരം വ്യാഴം രാവിലെ 11ന് കല്ലാര്‍ കത്തോലിക്കാ പള്ളിയില്‍ നടക്കും.
Post Your Comments