KeralaLatest NewsNews

ശ്രീലങ്കൻ കലാപ ചിത്രങ്ങൾ ത്രിപുരയുടേതാക്കി പ്രചരിപ്പിച്ചു : സൈബർ സഖാക്കളെ പരിഹസിച്ച് വി ടി ബൽറാം

കൊച്ചി: ത്രിപുരയിൽ ബിജെപി ജയിച്ച ഉടൻ തന്നെ സിപിഎം പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങൾ എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പല ചിത്രങ്ങളും പ്രചരിക്കുന്നത്. ഇതിനിടെ ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്‌ലിം ആരാധനാലയങ്ങളും തകർത്തെന്ന തരത്തിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ഈ വേളയില്‍ കൂടിനിന്നവര്‍ ഭാരത് മാതാ കീ ജയ് വിളിച്ചു, നിരവധി സിപിഎം ഓഫീസുകളും വീടുകളും ആക്രമിക്കപ്പെട്ടു… തുടങ്ങിയ വാര്‍ത്തകളാണ് ഇതുവരെ പുറത്തുവന്നത്.

ഇതിനെതിരെ ട്രോളുമായി കൊണ്ഗ്രെസ്സ് യുവ എം എൽ എ വി ടി ബൽറാം രംഗത്തെത്തി. എന്നാല്‍ മുസ്ലിം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെട്ടതായി ഇതുവരെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടില്ല. ചില സിപിഎം ബന്ധമുള്ള ന്യൂസ് പോര്‍ട്ടലുകളും സൈബര്‍ സഖാക്കളും മാത്രമാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നാണ് വിടി ബല്‍റാം എംഎല്‍എ പറയുന്നത്. ത്രിപുരയുടെതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പല ചിത്രങ്ങളും ശ്രീലങ്കയിലേതാണെന്നും ബൽറാം ചൂണ്ടിക്കാട്ടി.

കൂടാതെ ഇത്രയും നല്ല റോഡുകൾ ത്രിപുരയിൽ ഉണ്ടോ എന്ന് പരിഹസിക്കുകയും ചെയ്തു. സിപിഎമ്മിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി, ത്രിപുര ഗവര്‍ണര്‍, ബിജെപി നേതാക്കള്‍ എന്നിവര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button