ലണ്ടൻ ; 16 വയസിൽ താഴെ ഉള്ളവർക്ക് എനർജി ഡ്രിങ്ക് വിൽക്കുന്നതിന് യുക്കെയിലെ സൂപ്പർ മാർക്കറ്റുകളിൽ നിരോധനം. ഊർജ്ജ പാനീയങ്ങളിൽ ഉയർന്ന അളവിലുള്ള പഞ്ചസാരയും കഫീനും അടങ്ങിയിരിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നും അതിനാൽ ഇത് നിരോധിക്കണമെന്നുമുള്ള ആവശ്യവുമായി നിരവധി പേർ രംഗത്തെത്തിത്തോടെയാണ് എംപി മരിയ കോൾഫീൽഡ് അനുകൂല നടപടി എടുത്തത്. അതേസമയം ചെറുകിട വ്യാപരാ കേന്ദ്രങ്ങളിൽ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ലിറ്ററിന് 150 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീൻ അടങ്ങിയ ഊർജ പാനീയങ്ങൾ വില്‍ക്കുന്നത് നിയന്ത്രിക്കും.
കോഓപ്, അൽദി ആൻഡ് ലിഡിൽ എന്നീ മാർക്കറ്റ് കമ്പനികൾ മാർച്ച് ഒന്നിനും,മോറിസൺസ്, വെയിറ്റ് റോസ് ,അസ്ദ ആൻഡ് ബൂട്സ് എന്നീ കമ്പനികൾ മാർച്ച് അഞ്ചിനും നിർദേശം നടപ്പാക്കി തുടങ്ങിയിരുന്നു. “ആരോഗ്യദായക ജീവിതം നയിക്കാൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുക എന്നതാണ് എല്ലായ്പ്പോഴും നമ്മുടെ പ്രധാന ലക്ഷ്യം. ഉയർന്ന പഞ്ചസാരയും ഉയർന്ന കഫീനും ഉള്ള പാനീയം കഴിക്കുന്ന യുവജനങ്ങളെ കുറിച്ചുള്ള പൊതുജന ആശങ്ക ഞങ്ങൾ ശ്രദ്ധിച്ചെന്നും. നിരോധന നടപടി ഞങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്നും കമ്പനി വക്താക്കൾ ഒരേ സ്വരത്തിൽ പറയുന്നു.
മറ്റ് സൂപ്പർ മാർക്കറ്റുകൾക്കൊപ്പം ഞങ്ങളും പങ്കു ചേരുന്നെന്നും. മാർച്ച് 26 നു ശേഷമായിരിക്കും നിരോധനം നടപ്പാക്കുക എന്നും ടെസ്കോ എന്ന മാർക്കറ്റ് ശൃംഖല കമ്പനി അറിയിച്ചു. അതേസമയം നിരോധനത്തെ സ്വാഗതം ചെയ്ത നിരവധി പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തി കഴിഞ്ഞു.
ALSO READ ;വിമാനം തകര്‍ന്നുവീണു; നിരവധി മരണം
Post Your Comments