അബുദാബി: മരുന്ന് കുറിപ്പുകള്‍ക്ക് മാറ്റം കൊണ്ടുവരികയാണ് യുഎഇ. ഇനിമുതല്‍ കടലാസില്‍ എഴുതിയ മരുന്നു കുറിപ്പുകള്‍ക്ക് യുഎഇ നിരോധനം ഏര്‍പ്പെടുത്തി. ഇലക്ട്രോണിക്കോ അച്ചടിച്ചതോ ആയ മരുന്ന കുറിപ്പുകള്‍ രോഗികള്‍ക്ക് നല്‍കണമമെന്നാണ് പുതിയ നിര്‍ദേശം.
ആറ് മാസമാണ് ഇതിനുവേണ്ട നടപടികള്‍ എടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പരമാവധി സമയം. കൈപ്പടയില്‍ എഴുതുന്ന കുറിപ്പുകള്‍ ചിലപ്പോഴൊക്കെ തെറ്റിധരിക്കപ്പെടുന്നു. പലപ്പോഴും കുറിപ്പ് വായിക്കുമ്പോള്‍ മരുന്നുകള്‍ മാറിപ്പോകുന്ന സംഭവം ശ്രദ്ധയില്‍ പെട്ടതോടെയാണ് പുതിയ നീക്കത്തിന് യുഎഇ ഒരുങ്ങുന്നത്.
also read: രണ്ട് ഭാര്യമാരുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ
മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഏവരും ശ്രദ്ധിക്കേണ്ട കാര്യമാണിതെന്നും കുറിപ്പില്‍ പറയുന്നു. നിശ്ചയിച്ചിരിക്കുന്ന സമയത്തിന് ശേഷം സര്‍ക്കാര്‍, സ്വകാര്യ മേഘലയില്‍ നിന്നുള്ളവരുടെ കടലാസ് കുറിപ്പുകള്‍ ആംഗീകരിക്കില്ല.
പുതിയ നിയമ പ്രകാരം രോഗിയുടെയും ഡോക്ടറുടെയും പേര്. ശാരീരിക അടയാളം, തീയതി, മരുന്നിന്റെ പേര്, അളവ് എന്നിവ പുതിയ നിയമ പ്രകാരം രേഖപ്പെടുത്തിയിരിക്കണം.
Post Your Comments