ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ഐ സി ഐ സി ഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഒാഫീസിന്റെ സമന്‍സ്. എന്നാൽ ഇവർ കേസിൽ പ്രതികളല്ല. ഐ സി ഐ സി ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ട്യം മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് വായ്പ അനുവദിച്ചിരുന്നു.
ഇൗ കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ബാങ്കിങ് ഒാപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് വിപുല്‍ ചിതാലിയയെ സി.ബി.െഎ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Post Your Comments