Latest NewsNewsIndia

ബാങ്ക്​ തട്ടിപ്പ്​: ഐ സി ഐ സി ഐ , ആക്​സിസ്​ ബാങ്ക്​, സി.ഇ.ഒമാര്‍ക്ക്​ സമന്‍സ്​

ന്യൂഡല്‍ഹി: ​ബാങ്ക്​ തട്ടിപ്പ്​ കേസില്‍ഐ സി ഐ സി ഐ ബാങ്ക്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസര്‍ ചന്ദ കൊച്ചാറിനും ആക്​സിസ്​ ബാങ്ക്​ സി.ഇ.ഒ​ ശിഖ ശര്‍മക്കും സീരിയസ്​ ഫ്രോഡ്​ ഇന്‍വെസ്​റ്റിഗേഷന്‍ ഒാഫീസി​ന്റെ സമന്‍സ്​. എന്നാൽ ഇവർ കേസിൽ പ്രതികളല്ല. ഐ സി ഐ സി ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ട്യം മെഹുല്‍ ചോക്​സിയുടെ ഗീതാഞ്​ജലി ഗ്രൂപ്പിന്​ വായ്​പ അനുവദിച്ചിരുന്നു.

ഇൗ കേസില്‍ വ്യക്​തത തേടിയാണ്​ ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്​ഥരെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്​ഥര്‍ അറിയിച്ചു. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ബാങ്കിങ്​ ഒാപ്പറേഷന്‍സ്​ വൈസ്​ പ്രസിഡന്‍റ്​ വിപുല്‍ ചിതാലിയയെ സി.ബി.െഎ ചോദ്യം ചെയ്യുന്നതിനായി കസ്​റ്റഡിയിലെടുത്തിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button