ബര്‍ഹാര: പ്രണയിച്ച് വിവാഹം കഴിച്ചതിന് നാട്ടുക്കൂട്ടത്തിന്റെ പ്രാകൃതശിക്ഷ. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് സിറ്റപ്പ് എടുപ്പിക്കുകയും പരസ്പരമുള്ള തുപ്പല്‍ നിലത്തു നിന്നും നക്കിയെടുപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ രണ്ടു കുടുംബങ്ങള്‍ക്കും 11,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.
രഞ്ജീത്ത് കുമാര്‍ എന്ന 22 കാരനും ജൂലി കുമാരി എന്ന 19 കാരിയുമായിരുന്നു ശിക്ഷയ്ക്ക് ഇരയായത്. വിവാഹത്തിന് പിന്നാലെ നാട്ടുക്കൂട്ടം വധൂവരന്മാരെയും അവരുടെ കുടുംബങ്ങളെയും വിളിച്ചു ചേര്‍ക്കുകയും ഇന്ത്യന്‍ സംസ്ക്കാരത്തിന് നിരക്കാത്തതും ദുഷിപ്പിക്കുന്നതുമായ നടപടിയെന്നു കണ്ടെത്തുകയുമായിരുന്നു. അതിന് ശേഷം ഇരുവരേയും ശിക്ഷയായി ചെവിയില്‍ പിടിച്ച് സിറ്റപ്പ് എടുപ്പിച്ചു. പിന്നീട് എല്ലാവരും കൂടിയ മൈതാനത്ത് തുപ്പിയ പരസ്പരം അത് നക്കിയെടുപ്പിക്കുകയും ചെയ്തു. രണ്ടു കുടുംബത്തിന് 11,000 രൂപ പിഴയിടുകയും ചെയ്തിട്ടുണ്ട്.
also read:ഒടുവില്‍ അനുവാദം നല്‍കി അച്ഛന്‍ അശോകന്‍; ഹാദിയക്ക് മുസ്ലീമായി ജീവിക്കാം
മാതാപിതാക്കൾ എതിർത്തതോടെ ഇരുവരും വീടുവിട്ട് ഇറങ്ങുകയായിരുന്നു. ശേഷം ഗ്രാമത്തിലെ അമ്പലത്തിൽവെച്ച് താലികെട്ടി.ശേഷം മാതാപിതാക്കൾ അംഗീകരിച്ചെങ്കിലും നാട്ടുകൂട്ടം ഇവരെ ശിക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്. നാട്ടുകൂട്ടത്തിന്റെ നടപടിക്കെതിരെ ഇരുകുടുംബങ്ങളും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
Post Your Comments