KeralaLatest NewsNews

കരഞ്ഞിട്ട് കാര്യമില്ല-ബംഗാളിന്റെ ഗതി തന്നെയായിരിക്കും ത്രിപുരയ്ക്കും – കെ സുരേന്ദ്രന്‍

കൊച്ചി: കാല്‍ നൂറ്റാണ്ടുകൊണ്ട് സിപിഐഎം മൂടിവെച്ച പല കാര്യങ്ങളും താമസിയാതെ പുറംലോകം അറിഞ്ഞുതുടങ്ങുമെന്നും അതിന്റെ വേവലാതിയാണ് ഈ മുക്രയിടലിന് കാരണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ. കരഞ്ഞതുകൊണ്ടൊന്നും കാര്യമില്ല ബംഗാളിന്റെ ഗതി തന്നെയായിരിക്കും ത്രിപുരയ്ക്കുമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ബംഗാളില്‍ സ്വാതന്ത്ര്യം നേടിയ ജനത നടത്തിയ വികാരപ്രകടനവും നാം കണ്ടതാണ്. എന്നാല്‍ ത്രിപുരയില്‍ അതൊന്നും ഉണ്ടായില്ല എന്നുള്ളത് വിജയിച്ചത് ബിജെപി ആയതുകൊണ്ടുമാത്രമാണ്. അവിടെ ആരും കൊല്ലപ്പെടുകയോ വലിയ അക്രമങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്മാരകമായി ജനങ്ങള്‍ കണക്കാക്കുന്ന ഒരു പ്രതിമക്കുനേരെ അക്രമമുണ്ടായി എന്നു പറഞ്ഞാണ് ഈ ബഹളം മുഴുവന്‍. അതിന്റെ പ്രതികളെ പിടിക്കുകയും ചെയ്തിട്ടുണ്ട്.

സമാധാനത്തിന്റെ വെള്ളരിപ്രാവുകളെപ്പോലെ ഇപ്പോള്‍ വിലപിക്കുന്നവര്‍ ത്രിപുരയില്‍ മാത്രം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഒരു ഡസനിലധികം ബിജെപിക്കാരെയാണ് കൊന്നൊടുക്കിയത്. കേരളത്തിലാണെങ്കില്‍ ഒന്നരവര്‍ഷം കൊണ്ട് പതിനെട്ടുപേരെയും. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻ ഇത് ആരോപിച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button