ഒരു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം റിസര്‍വോയറില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പെനുമുരുവിലാണ് സംഭവം. ചിറ്റൂരിലെ എന്‍.ടി.ആര് വാട്ടര്‍ റിസര്‍വോയറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്ന് കുങ്കുമവും മഞ്ഞളും കണ്ടെത്തി. പെണ്‍കുട്ടിയെ നരബലി നല്‍കിയതാണെന്നാണ് സംശയിക്കപ്പെടുന്നത്.
കുങ്കുമവും മഞ്ഞളും നരബലിയുടെ സൂചന നല്കുന്നു. കൊല്ലപ്പെട്ട കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.കഴിഞ്ഞ മാസം ആന്ധ്രയിലെ ഉപ്പലില്‍ ഒരു പെണ്‍കുട്ടിയെ നരബലി കൊടുത്ത സംഭവം ഉണ്ടായിരുന്നു. സൂപ്പർ മൂൺ ദിവസം വീടിന്റെ ടെറസ്സിൽ കുട്ടിയുടെ ശിരസ് കാണപ്പെട്ടിരുന്നു. ഊബർ ടാക്സി ഡ്രൈവർ ഇതിന്റെ പേരിൽ അറസ്റ്റിലും ആയി. എന്നാൽ ഈ കുട്ടിയുടെ ശരീരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പെൺകുട്ടിയെ സെക്കന്തരാബാദ് സ്വദേശികളായ ഭവനരഹിതരായ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്താണ് ഉപ്പലില്‍ നരബലി കൊടുത്തത്.
കുട്ടിയുടെ ശരീരം നദിയിൽ ഒഴുക്കി കളഞ്ഞു എന്നായിരുന്നു ഡ്രൈവർ പറഞ്ഞത്. ഇപ്പോൾ കാണപ്പെട്ട പെൺകുട്ടിക്ക് ഒരു വയസ്സ് പ്രായമാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഉപ്പലിൽ കൊല്ലപ്പെട്ട കുട്ടിയെ തിരിച്ചറിയാനിതുവരെ സാധിച്ചിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനും പോലീസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് വീണ്ടും നരബലി നല്‍കിയെന്ന് സംശയിക്കപ്പെടുന്ന വിധം വീണ്ടും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments