പാരീസ്: ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയുടെ പ്രായം 15 ആക്കാന്‍ ഫ്രാന്‍സ് പദ്ധതിയിടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട രണ്ടു ലൈംഗിക കേസുകളില്‍ വാദങ്ങളും തര്‍ക്കങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തുല്യതാ മന്ത്രി മാര്ലേന് ഷിയാപ്പയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട രണ്ടു ലൈംഗിക കേസുകളില്‍ വാദങ്ങളും തര്‍ക്കങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ താല്പര്യവും നിയമവിദഗ്ദ്ധരുടെ പാനലിന്റെ നിര്‍ദേശവും പരിഗണിച്ച ശേഷം പ്രായം 15 വയസ്സാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി.
രണ്ടു പുരുഷന്മാര് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപയോഗിച്ച ലൈംഗികാരോപണ കേസില്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിയമനിര്‍മ്മാതാക്കള്‍ വന്‍ വിമര്‍ശനം നടത്തിയതോടെയാണ് വിഷയം ചര്‍ച്ചയായത്. നിലവിലെ ഫ്രഞ്ച് നിയമം അനുസരിച്ച് 15 വയസ്സില്‍ താഴെ പ്രായമുള്ളവരുമായി ഏതു തരത്തിലുള്ള ലൈംഗികതയും കോടതിയില്‍ എത്തുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ്. എന്നിരുന്നാലും ബലാത്സംഗം ഇത്തരം കേസുകളില്‍ ചുമത്തണമെങ്കില്‍ ലൈംഗികതയ്ക്ക് നിര്ബ്ബന്ധിതമാക്കിയെന്ന് തെളിയിക്കപ്പെടേണ്ടി വരും. ഈ രീതിയിലുള്ളതാണ് കൗമാരത്തിന് മുമ്പ് ലൈംഗികതയെന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്.
read also: 5000 രൂപ നല്കി കെട്ടിപ്പിടിക്കാം, ലൈംഗികതയ്ക്കും സദാചാരത്തിനും ഇവിടെ സ്ഥാനമില്ല
30 കാരനെ കഴിഞ്ഞ നവംബറില്‍ 11 കാരിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ പെട്ട വെറുതെ വിട്ടിരുന്നു. കോടതിയുടെ കണ്ടെത്തല്‍ പെണ്‍കുട്ടിയെ നിര്‍ബ്ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഏതെങ്കിലും തരത്തില്‍ അക്രമോ മറ്റ് കാര്യങ്ങളോ കണ്ടെത്തിയില്ല എന്നതായിരുന്നു. മറ്റൊരു കേസില്‍ 11 കാരിയെ ബലാത്സംഗം ചെയ്തതായി 28 കാരനെതിരേയും തെളിയിക്കാനായില്ല. ഇവിടെയും ഏതെങ്കിലും തരത്തില്‍ നിര്‍ബ്ബന്ധിച്ചെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
Post Your Comments