KeralaLatest NewsNews

വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ഡിജിപിക്ക് പരാതി

പന്തളം : വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിജിപിക്ക് പരാതി. പന്തളം മൈനാപ്പള്ളി ക്ഷേത്രത്തില്‍ ജാതിവിലക്ക് ഏര്‍പ്പെടുത്തിയെന്ന് പോസ്റ്റര്‍ പ്രചരിപ്പിക്കുകയും ആ വാര്‍ത്ത സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചുമാണ് സംഘര്‍ഷ ശ്രമമെന്നാണ് പരാതി. ”മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രത്തില്‍ ക്ഷേത്രസംബന്ധമായ സേവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുറവര്‍, പറയന്‍, പുലയര്‍ മന്നു പിന്നാക്ക വിഭാഗത്തില്‍ ആവശ്യമില്ലെന്ന് ദേവീനാമത്തില്‍ തര്യപ്പെടുത്തിക്കൊള്ളുന്നു” എന്ന അറിയിപ്പ് ഹിന്ദുകരയോഗ സേവാ സമിതിയുടെ പേരിലാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍, ക്ഷേത്രക്കമ്മറ്റിയില്‍ ഉണ്ടായിരുന്ന, സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയവര്‍ കൃത്രിമമായി ഇറക്കിയ പോസ്റ്ററില്‍ പറയുന്ന സംഘടന ഇല്ലെന്ന് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും വിശദീകരിക്കുന്നു. പലരും ലൈവ് വീഡിയോയുമായി ക്ഷേത്ര സമിതി അംഗങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തെത്തി.ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയ്ക്ക് വ്യാജരസീതുണ്ടാക്കി പണം പിരിച്ചവർ ആണ് ഈ നോട്ടീസിന്റെ പിന്നിലെന്നാണ് ഇവരുടെ ആരോപണം. ക്ഷേത്രഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്റര്‍ എന്നാണ് പ്രചാരണം, എന്നാല്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ഒരു പ്രമുഖ പത്രത്തിനു മുകളില്‍വെച്ച് എടുത്തിട്ടുള്ളതാണ്. ഇതിനൊപ്പം ഹിന്ദു ഹെൽപ്പ് ലൈനും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button