Latest NewsKeralaNews

അറുനൂറ്റിമംഗലം സഹ. ബാങ്ക് തട്ടിപ്പ്: ഉത്തരവുണ്ടായിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

മാവേലിക്കര: സിപിഎം നിയന്ത്രണത്തിലുള്ള അറുനൂറ്റിമംഗലം സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ കേസെടുക്കാന്‍ ഉത്തരവ് വന്നിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. സാമൂഹ്യപ്രവര്‍ത്തകന്‍ സുരേന്ദ്രര്‍ദാസ് വെട്ടിയാറിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജോയിന്റ് രജിസ്റ്റാര്‍ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് അപേക്ഷ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ ഇതുവരെ തുടങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. സിപിഎം ഉന്നതര്‍ അടക്കം വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടി വൈകുന്നതെന്നും ആക്ഷേപമുണ്ട്. 42,33,453.47 രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നടന്നത്.

എന്നാല്‍ പ്രാഥമിക അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന ഭരണത്തിലെ പ്രമുഖന്‍ ഇടപെട്ടിരുന്നതായും സൂചനയുണ്ട്. കിട്ടാക്കടവും അധിക ചെലവും ഉൾപ്പെടെ ലക്ഷങ്ങളുടെ അഴിമതി ബാങ്കില്‍ നടന്നിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. കുറ്റക്കാരെന്ന് കണ്ടെത്തിയ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് അന്ന് കേസെടുത്തിരുന്നത്. സ്വര്‍ണപ്പണയ വായ്പ അടക്കംമുള്ള കാര്യങ്ങളില്‍ സ്വജനപക്ഷപാതവും, അഴിമതിയും നടന്നിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്താലാണ് സമഗ്ര അന്വേഷണത്തിന് ജോയിന്റ് രജിസ്റ്റാര്‍ ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button