Latest NewsYouthLife StyleFood & CookeryHealth & Fitness

ച്യവനപ്രാശത്തിന്‍റെ പ്രയോജനങ്ങള്‍

രോഗങ്ങളെ തടയാനും ചെറുപ്പം നിലനിര്‍ത്താനും ശരീരത്തെയും മനസ്സിനെയും സമ്പുഷ്ടമാക്കാനും പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ആയൂര്‍വേദ ഔഷധമാണ് ച്യവനപ്രാശ്യം. നെല്ലിക്ക,തിപ്പലി,കുറുന്തോട്ടി,ബ്രഹ്മി, തേന്‍,നെയ്യ്, എള്ളെണ്ണ എന്നിവയാല്‍ സമ്പന്നമായതിനാല്‍  ശരിയായ ക്രമത്തില്‍ നിര്‍മ്മിക്കുന്ന ച്യവനപ്രാശം മനുഷ്യശരീരത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക.

വൈറ്റമിന്‍-സിയുടെ കലവറയായ ച്യവന്യപ്രാശ്യം  ആന്‍റി-ഓക്‌സിഡന്‍റുകളാലും അനുഗ്രഹീതമാണ്. ചുമയ്ക്കും പനിക്കും ഔഷധമാണ് ച്യവന്യപ്രാശ്യം. അകാലനര, ശരീരത്തിലെ ചുളിവുകള്‍ എന്നിവയെ തടയൂന്നു. കോളന്‍ ക്യാന്‍സറിനെ ചെറുക്കാനും ഫ്രീ റാഡിക്കലുകളെ തടയാനും ഈ ഔഷധം മനുഷ്യശരീരത്തെ പ്രാപ്തമാക്കുന്നു.സ്‌ട്രെസിനെ കുറക്കുന്നു. ചര്‍മ്മത്തിനു തിളക്കവും തെളിച്ചവും നല്‍കുന്നു.കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു,ശരീരത്തിലുണ്ടാകുന്ന വീക്കം കുറക്കുന്നു, ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുന്നു. ഗൗട്ട്, മൂത്രാശയരോഗങ്ങള്‍, പ്രത്യുല്‍പ്പാദനപ്രശ്‌നങ്ങള്‍,വൃക്ക രോഗങ്ങള്‍ ശമിപ്പിക്കുന്നു. ത്രിദോഷങ്ങളെ നിയന്ത്രിക്കുന്നതിലൂടെ കാലപ്പഴക്കം ചെന്ന  രോഗങ്ങളെയും ശമിപ്പിക്കുന്നു.

ആയൂര്‍വേദത്തിന്‍റെ വരദാനമായ ച്യവന്യപ്രാശ്യത്തിന്‍റെ ഉത്ഭവം ചവന്യമഹര്‍ഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ജരാനരകളാല്‍ പടുവ്യദ്ധനായിരുന്ന ചവന്യമഹര്‍ഷിക്ക് അശ്വനിദേവന്‍മാര്‍ ച്യവന്യപ്രാശ്യം നല്‍കി.ദേവ വൈദ്യന്‍മാര്‍ തയ്യാറാക്കി നല്‍കിയ ദിവ്യഔഷധം കഴിച്ചതോടെ മഹര്‍ഷി ചെറുപ്പം വീണ്ടെടുത്തെന്നാണ് പുരാണങ്ങള്‍ പറയുന്നത്.ചവന്യപ്രാശത്തിന്‍റെ മാഹാത്മ്യം
അതിലെ ചേരുവകളാണ്.ക്യത്യമായ അളവില്‍ പാകപ്പെടുത്തുന്ന ച്യവന്യപ്രാശ്യം ദിവ്യഔഷധം തന്നെയാണ്.

ച്യവന്യപ്രാശ്യത്തിലെ പ്രധാന ചേരുവകളും ഔഷധ ഗുണങ്ങളും എന്തെന്നുനോക്കാം-

നെല്ലിക്ക-ച്യവന്യപ്രാശ്യത്തിലെ പ്രധാന ഘടകം നെല്ലിക്കയാണ്.ആരോഗ്യവും പോഷകഗുണവും പ്രദാനം ചെയ്യുന്ന നെല്ലിക്ക വൈറ്റമിന്‍-സി യുടെ ഇരിപ്പിടമാണ്. ഒരു ഗ്ലാസ് ഓറഞ്ചു ജ്യൂസില്‍ അടങ്ങിയിരിക്കുന്നതിന്‍റെ  മൂപ്പത് ഇരട്ടി വൈറ്റമിന്‍-സി അതേ അളവിലെ നെല്ലിക്ക ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ജലാംശം,മാസ്യം,ധാതുക്കള്‍, കാല്‍സ്യം,ഫോസ്ഫറസ്,ഇരുമ്പ്,കരോട്ടിന്‍ എന്നിവയും നെല്ലിക്കയിലുണ്ട്. ആന്റി ഏജിംഗ് ഭക്ഷണമാണ് നെല്ലിക്ക,കണ്ണുകള്‍ക്കും മുടിക്കും ശക്തിയും തിളക്കവും നല്‍കുന്നു.ഓര്‍മ്മ,ബൂദ്ധി എന്നിവ കൂട്ടുന്ന നെല്ലിക്ക ഹ്യദയാരോഗ്യം കൂട്ടാനും സഹായിക്കുന്നു.

പ്രധാന ഘടകമായ നെല്ലിക്കയുടെ ഔഷധഗൂണത്തെ ക്രമപ്പെടുത്താനായാണ് പിപ്പലി, തേന്‍,മുന്തിരി വീഞ്ഞ്,കുറുന്തോട്ടി,ബ്രഹ്മി,യഷ്ടിമധു, കറുവാപ്പട്ട എന്നിവ ഉപയോഗിക്കുന്നത്. പ്രധാനഘടകങ്ങളെ അലിയിച്ചു ചേര്‍ക്കാനായി ഉപയോഗിക്കുന്നത് എള്ളെണ്ണയും നെയ്യുമാണ്.നെല്ലിക്കയുടെ ഔഷധഗുണം കാത്തുസൂക്ഷിക്കാനായി ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്.

എള്ളെണ്ണ-ആയിരക്കണക്കിനു വര്‍ഷങ്ങളുടെ രോഗശമന പാരമ്പര്യം ഉളള എള്ളെണ്ണ ,എണ്ണകളുടെ റാണി എന്നാണ് അറിയപ്പെടുന്നത്. എള്ളെണ്ണ ത്വക്ക് രോഗങ്ങള്‍ക്കുളള ഔഷധവും നല്ലൊരു ആന്‍റി ഓക്‌സിഡന്റുംകുടിയാണ്. തിപ്പലി, കറുവപ്പട്ട-ശരീര ധാതുക്കളെ സന്തുലനപ്പെടുത്തുന്നു.ശരീരത്തിലെ ദോഷങ്ങളെ ക്രമപ്പെടുത്തുന്നു.ഇൗ ഔഷധങ്ങളെല്ലാം  ചേര്‍ത്തുണ്ടാക്കുന്ന ച്യവന്യപ്രാശ്യം നിരവധി രോഗങ്ങളെ ശമിപ്പിക്കുന്നു.

ശ്വാസകോശരോഗങ്ങള്‍-ചുമ,ആസ്മ,നെഞ്ചു രോഗങ്ങള്‍, ശ്വാസകോശ ക്ഷയം,എന്നിവ കുറക്കുന്നു. ആസ്മകുറക്കാന്‍ സഹായകമാകുന്നത് ശ്വസന സംവിധാനത്തിലെ ഈര്‍പ്പം ക്രമീകരിക്കുന്നതിലൂടെയാണ്.

ഉദരരോഗങ്ങള്‍-ദഹനം കൂട്ടി വിശപ്പു നല്കുന്നു.ചവന്യപ്രാശത്തിലെ നെല്ലിക്കയും കറുവപ്പട്ടയും ഹൈപ്പര്‍ അസിഡിറ്റികുറക്കുന്നു,ദഹനക്കേടും ഗ്യാസ് ട്രബിളും കുറക്കുന്നു.മെറ്റബോളിസം ക്രമപ്പെടുത്തുന്നു.ജീവിതശൈലിരോഗങ്ങളെ നിയന്ത്രിക്കുന്നു.

ഓര്‍മ്മ- തലച്ചോറിലെ കലകളെ പരിപോഷിപ്പിക്കുന്നതിലുടെ ബുദ്ധിയും ഓര്‍മ്മ ശക്തിയും കൂട്ടുന്നു.നാഡിവ്യൂഹത്തെ ശക്തിപ്പെടുത്തുന്നതിലൂടെ മനസ്സ് ശാന്തമാക്കുന്നു.

മുടിയും സ്കിന്നും-നിറം കൂട്ടുന്നു.ശരിരത്തിലെ കാല്‍സ്യം ആഗീരണം കൂട്ടാനുളള നെല്ലിക്കയുടെ കഴിവുകൊണ്ട് മുടിയുടെയും പല്ലിന്‍റെയും എല്ലിന്‍റെയും ശക്തികൂട്ടുന്നു.

ച്യവന്യപ്രാശ്യം അമിതമായി കഴിക്കുന്നതുകകൊണ്ട് ഗുണമില്ല.അര ടീസ്പൂണ്‍ വീതം ദിവസം ഒരു നേരം പാലിലോ വെളളത്തിലോ ചേര്‍ത്തു കഴിക്കാം .ഇളം ചൂടുപാലും ഉപയോഗിക്കാം. ബ്രെഡിലോ ടോസ്റ്റിലോ തേച്ചും കഴിക്കാം.ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്നും പറയപ്പെടുന്നു.ശാരീരിക പ്രശ്‌നങ്ങള്‍ ഉളളവര്‍ ഡോക്ടറുടെ അഭിപ്രായത്തില്‍ കഴിക്കുന്നതാവും ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button