റോം: വോട്ടിംഗിനിടെ അര്‍ധനഗ്നയായി നേതാവിന് മുന്നില്‍ എത്തി യുവതി. ഇറ്റലിയിലാണ് സംഭവം. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബുര്‍ലുസ്‌കോനി വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം. തന്റെ മുന്നിലേക്ക് അര്‍ധനഗ്‌നയായി മാറിടം കാട്ടി ചാടിവീണ് പ്രതിഷേധമറിയിച്ച യുവതിയെ ഒരുനോക്ക് നോക്കിയശേഷം ബുര്‍ലുസ്‌കോനി തിരിഞ്ഞുനടന്നു. ഏതാനും മിനിറ്റുകള്‍ മേശപ്പുറത്തുകയറിനിന്ന് കൈകളുയര്‍ത്തി പ്രതിഷേധിച്ച യുവതിയെ പൊലീസ് ബൂത്തില്‍നിന്ന് നീക്കം ചെയ്തശേഷമാണ് ബുര്‍ലുസ്‌കോനി വോട്ട് ചെയ്യാന്‍ തിരികെയെത്തിയത്.
‘ബുര്‍ലുസ്‌കോനി, നിങ്ങളുടെ കാലം കഴിഞ്ഞു’ എന്ന് മാറത്ത് എഴുതിവച്ചുകൊണ്ടാണ് പോളിങ് ബൂത്തിയില്‍ ബുര്‍ലുസ്‌കോനിയുടെ മുന്നിലേക്ക് യുവതി ചാടിക്കയറിയത്. അപ്രതീക്ഷിത നീക്കത്തില്‍ ഒന്നുപകച്ച മുന്‍പ്രധാനമന്ത്രി, ഒരു നോക്ക് നോക്കിയശേഷം പിന്മാറുകയായിരുന്നു. ബുര്‍ലുസ്‌കോനി വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ ഏതാനും മിനിറ്റ് യുവതി നിന്നനില്‍പ്പില്‍ പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസെത്തി യുവതിയെ എടുത്തുകൊണ്ടുപോവുകയായിരുന്നു.
ഇതാദ്യമായല്ല ബര്‍ലുസ്‌കോനിയുടെ മുന്നിലേക്ക് അര്‍ധനഗ്‌നകളായ യുവതികള്‍ എത്തുന്നത്. അഞ്ചുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി മിലാനിലെ പോളിംഗ് ബൂത്തിലെത്തിയ ബര്‍ലുസ്‌കോനിക്ക് മുന്നില്‍ മാറിടം കാട്ടല്‍ സമരം നടത്തിയിരുന്നു. ഫെമെന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ അന്ന് മൂന്ന് യുവതികളാണ് ഉണ്ടായിരുന്നത്.
Post Your Comments