Latest NewsIndiaNews

അധ്യാപകന്റെ കെണിയിൽ കുടുങ്ങി: വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ബന്ധുവിന് അപകടം പറ്റിയെന്ന് വിശ്വസിപ്പിച്ച്‌ അധ്യാപകൻ
വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച്‌ മയക്കി കിടത്തി പീഡിപ്പിച്ചു. മലയാളികള്‍ അധികമുള്ള കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് ട്യൂഷന്‍ മാസ്റ്ററുടെ പീഡനത്തിനിരയായത്. മലയാളി സമൂഹത്തിന്റെ സമ്മര്‍ദ്ധത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് ശനിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച രാത്രിയോടെ പോലീസ് കേസെടുത്തു.

ശനിയാഴ്ച പരിചയമുള്ള ഒരാള്‍ക്ക് അപകടം സംഭവിച്ചുവെന്ന കള്ളം പറഞ്ഞു ട്യൂഷന്‍ അധ്യാപകനായ യുവാവ് മുകേഷ് കുമാര്‍ യുവതിയെ ഗുഡ്ഗാവിലേക്കു കൊണ്ടു പോയി. അവിടെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു യുവതിയെ ഇയാൾ പീഡിപ്പിച്ചത്. ലഹരിപദാര്‍ഥം നല്‍കി യുവതിയെ മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നു. യുവതി ഞായറാഴ്ച രാവിലെ വീട്ടുകാരോടു വിവരം പറഞ്ഞു. തുടര്‍ന്ന്, ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനില്‍ യുവതിയും കുടുംബാംഗങ്ങളും പരാതി നല്‍കി. യുവാവിനെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

also read:സ്വരാജിന്റെ സെക്രട്ടറി കിരണ്‍രാജ് എസ്എഫ്‌ഐക്കാരെ ആക്രമിക്കുന്ന വീഡിയോ

വേണ്ട തെളിവുകൾ ലഭിച്ചിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന്
മലയാളികളടക്കമുള്ളവര്‍ വിഷയത്തിര്‍ ഇടപെട്ടു. അവര്‍ സംഘം ചേര്‍ന്നു പോലീസ് സ്റ്റേഷനില്‍ എത്തുകയും തങ്ങള്‍ക്കുള്ള പ്രതിഷേധം അധികൃതരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, രാത്രി എട്ടു മണിയോടെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button