റിയാദ്•സൗദി രാജകുമാരന് മൊഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയഫ് അല്‍ മുര്‍ഖിന്‍ തിങ്കളാഴ്ച അന്തരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജകുമാരന്റെ മയ്യത്ത് നമസ്കാരം തിങ്കളാഴ്ച ഇമാം തുര്‍കി ബിന്‍ അബ്ദുള്ള മോസ്കില്‍ നടന്നു. അസര്‍ നമസ്കാരത്തിന് ശേഷം നടന്ന പ്രാര്‍ത്ഥനയില്‍ റിയാദ് ഗവര്‍ണറായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍ അസീസ്, ഡെപ്യൂട്ടി ഗവര്‍ണറായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് മൊഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് ബിന്‍ അബ്ദുല്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഗ്രാന്‍ഡ് മുഫ്തിയും മത പണ്ഡിത കൌണ്സിന്റേയും ശാസ്ത്രീയ ഗവേഷണം & ഫത്വ വകുപ്പിന്റെയും ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ ഷെയ്ഖും നമസ്കാരത്തില്‍ പങ്കെടുത്തു.
أمير #الرياض ونائبه يؤديان صلاة الميت على الأمير محمد بن عبدالعزيز بن عياف رحمه الله .https://t.co/7rrRcorHf1#واس pic.twitter.com/o6Umzh64w6
— واس (@spagov) March 5, 2018
Post Your Comments