ജിദ്ദു ; സൗദിയിലെ കടലിൽ മുങ്ങിത്താണ ഇന്ത്യൻ വിദ്യാർഥിയെ സൗദി അതിർത്തി രക്ഷാസേനയുടെ പട്രോളിങ് സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് യാമ്പു റോയൽ കമ്മീഷൻ ഒരുക്കിയ നീന്തൽ മേഖലയിലായിരുന്നു അപകടം. കരക്കെത്തിച്ച ഏഴുവയസുകാരനെ ഉടൻ അതിർത്തി രക്ഷാസേനയുടെ അംബുലൻസിൽ റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിലേക്കു കൊണ്ടുപോയി. പ്രാഥമിക പരിശോധനകൾക്കും പരിചരണത്തിനും ശേഷം കുട്ടിയെ രാത്രി പത്തു മണിയോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ബീച്ചിൽ കുളിക്കുന്നവർ വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കുട്ടികളെ ഒറ്റയ്ക്കു വിടരുതെന്നും ഔദ്യോഗിക വക്താവ് തുർക്കി അൽഖഹ്താനി അറിയിച്ചു.
ALSO READ ;ഇന്ത്യയിലേക്കുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി
Post Your Comments