Latest NewsNewsIndia

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളില്‍ അണികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസമേകി ഉറച്ചുനില്‍ക്കുകയെന്നതാണു നേതാവിന്റെ ഗുണം. എന്നാല്‍ പ്രതിസന്ധിയെന്നു കേട്ടാല്‍ വിദേശത്തേക്കു മുങ്ങുകയാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നു വിമര്‍ശനം. ത്രിപുരയിലും നാഗാലാന്‍ഡിലും പാര്‍ട്ടി ”സംപൂജ്യ” മാകുകയും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ നിസ്സഹായരായി നിൽക്കുമ്പോഴും രാഹുൽ വിദേശത്തേക്ക് മുങ്ങി.

അദ്ദേഹം പതിവ് തെറ്റിച്ചില്ല. ഇത്തവണ കടന്നത് സോണിയയുടെ മാതാവിനെ സന്ദർശിക്കാനായി ഇറ്റലിയിലേക്കാണ്. വലിയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുകയും പാതിവഴിയില്‍ ഉപേക്ഷിച്ചു വിദേശത്തേക്കു കടക്കുകയുമായിരുന്നുവൈസ് പ്രസിഡന്റായിരിക്കെ രാഹുലിന്റെ രീതിയെന്നും വിമര്‍ശനമുണ്ട്. പ്രതിസന്ധിഘട്ടങ്ങളിലെ മുങ്ങൽ പതിവാക്കിയിരിക്കുകയാണ്.

ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന് പിന്നിലായിട്ടും മുന്നില്‍ കയറി സര്‍ക്കാറുണ്ടാക്കിയ ബി.ജെ.പി. മേഘാലയായിലും ഇതാവര്‍ത്തിച്ച ശേഷമാകും രാഹുല്‍ ഇന്ത്യയില്‍ കാലുകുത്തുകയെന്നായിരുന്നു പ്രാദേശിക നേതാവിന്റെ പരിഹാസം. ഗുജറാത്തിലെ ഫലപ്രഖ്യാപന ദിനത്തില്‍ ബി.ജെ.പിയെ വിറപ്പിച്ചതിന്റെ ആഹ്ലാദത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ആഘോഷം തീര്‍ക്കാന്‍ രാഹുലിനെ തിരഞ്ഞപ്പോഴും കണ്ടില്ല; സിനിമാ തിയറ്ററിലാണെന്നാണ് അന്വേഷണത്തില്‍ നേതാക്കളറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button