അഗര്‍ത്തല: ത്രിപുരയിലെ ദയനീയ തോല്‍വിയില്‍ സിപിഎമ്മിനെതിരെയുള്ള പരിഹാസം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. നടി കസ്തൂരിയും സിപിഎമ്മിനെ കളിയാക്കി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില വാചകങ്ങള്‍ കടമെടുക്കുകയായിരുന്നു അവര്‍.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ അവസ്ഥ- ഞങ്ങളുടെ കേരളത്തിലെ സ്റ്റോറിലേക്ക് വരൂ, ഞങ്ങള്‍ക്ക് മറ്റ് ബ്രാഞ്ചുകളില്ല. അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടതുപക്ഷ ഭരണമവസാനിപ്പിച്ച ബിജെപി സഖ്യം 60ല്‍ 43 സീറ്റുകളാണ് നേടിയിരുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തിനും വന്‍ കുറവാണുണ്ടായത്. 36% വോട്ട് ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഒരു ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്.
also read: തോല്‍വി മറയ്ക്കാന്‍ ശതമാനനിരക്ക് നിരത്തിയ സിപിഎമ്മിനെ പരിഹസിച്ച് വിടി ബല്‍റാം
Post Your Comments