ബെയ്ജിങ്: ചൈന പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം 8.1 ശതമാനമാണ് വര്‍ധിപ്പിച്ചത്. പ്രതിരോധ മേഖലയ്ക്കായി 175 ബില്യണ്‍ യുഎസ് ഡോളറാണ് നീക്കിവെച്ചിരിക്കുന്ന തുക. അതായത് ഏകദേശം 11.39 ലക്ഷം കോടി രൂപ. ഇതോടെ ചൈനയുടെ വിഹിതം ഇന്ത്യയുടെ പ്രതിരോധ വിഹിതത്തിന്റെ മൂന്നിരട്ടിയിലേറെയാണ്. പ്രതിരോധ മേഖലയ്ക്കുള്ള ഇന്ത്യയുടെ വിഹിതം 46 ബില്യന്‍ യുഎസ് ഡോളര്‍ മാത്രമാണ് കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റ് പ്രകാരം. ചൈന പ്രതിരോധ ചെലവ് കുത്തനെ ഉയര്‍ത്തുന്നത് ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.
ചൈന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ പ്രതിരോധ വിഹിതത്തില്‍ വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഏഴു ശതമാനം മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം വര്‍ധന. യുഎസിനു ശേഷം പ്രതിരോധമേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യം കൂടിയാണു ചൈന. 686 ബില്യന്‍ യുഎസ് ഡോളറാണ് അടുത്ത വര്‍ഷത്തേക്ക് പെന്റഗണ്‍ ആവശ്യപ്പെട്ടിരിക്കുന്ന ബജറ്റ് വിഹിതം. മുന്‍വര്‍ഷത്തേക്കാള്‍ 80 ബില്യന്‍ ഡോളര്‍ കൂടുതലാണിത്.
Post Your Comments