ഷാര്‍ജ•ഷാര്‍ജയില്‍ ഹോട്ടല്‍ റൂമില്‍ നിന്നും അപരിചിതനായ പുരുഷനൊപ്പം പിടിയിലായ സംഭവത്തില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് കുട്ടികളുടെ മാതാവായ യുവതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. യുവതിയുടെ അസാന്നിധ്യത്തിലാണ് നേരത്തെ കോടതി ശിക്ഷ വിധിച്ചിരുന്നത്.
അടച്ചിട്ട സ്ഥലത്ത് എതിര്‍ലിംഗത്തിലുള്ള രണ്ടുപേരെ ഒറ്റയ്ക്ക് കണ്ടെത്തിയെങ്കിലും- പാപത്തെ സൗന്ദര്യ വത്കരിച്ചുവെന്ന കുറ്റം തന്റെ കക്ഷിയുടെ കാര്യത്തില്‍ നിലനില്‍ക്കില്ലെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു
നേരത്തെ ഷാര്‍ജ ക്രിമിനല്‍ കോടതി, ‘പാപത്തെ സൗന്ദര്യ വത്കരിച്ചു’വെന്ന കുറ്റം ചുമത്തിയാണ് യുവതിയെ മൂന്ന് മാസം തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് നാടുകടത്താനും ഉത്തരവിട്ടത്.
യു.എ.ഇയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പരസ്യമായി ചെയ്‌താല്‍, കുറഞ്ഞത് ഒരു വര്‍ഷം തടവും തുടര്‍ന്ന് നാടുകടത്തലും ശിക്ഷ ലഭിക്കാം. പരസ്യമായി അല്ലെങ്കില്‍ പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം.
2016 ഫെബ്രുവരി 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യു.എ.ഇ പൗരനെ വിവാഹം കഴിച്ചിട്ടുള്ള യുവതി ഷാര്‍ജ കോടതി മുന്‍പാകെ കരഞ്ഞുകൊണ്ട് കുറ്റക്കാരിയല്ലെന്ന് അറിയിക്കുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവര്‍ കോടതി മുന്‍പാകെ പറഞ്ഞു.
തന്റെ കക്ഷി ആ പുരുഷനൊപ്പം ഒറ്റയ്ക്ക് ആയിരുന്നുവെന്നും എന്നാല്‍ ‘പാപത്തെ സൗന്ദര്യ വത്കരിക്കുന്ന’ ഒരു തരത്തിലുള്ള കുറ്റകൃത്യവും ചെയ്തിട്ടില്ലെന്നും അഭിഭാഷകന്‍ നൂറ അല്‍ ഹാജിരി വാദിച്ചു.
സംഭവം ദിവസം വൈകുന്നേരം നാല് മണിയോടെയാണ് ഹോട്ടലിലെ യുവതിയുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് ഹോട്ടല്‍ റെയ്ഡ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയുടെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും രാത്രി 9 മണിയോടെ മാത്രമാണ് യുവതിയെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.
മൊറോക്കന്‍ സ്വദേശിയായ യുവതി തന്റെ കാര്‍ വില്‍ക്കുന്നത് സംസാരിക്കാനാണ് പുരുഷനെ കണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യുവതി തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന യുവതിയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. തന്റെ കക്ഷി മതപരമായ നൈതികതകള്‍ ലംഘിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
യുവതിയുടെ അസാന്നിധ്യത്തില്‍ കീഴ്ക്കോടതി വിധിച്ച വിധി റദ്ദാക്കണമെന്ന് അപേക്ഷിച്ച അഭിഭാഷകന്‍ രണ്ടു എമിറാത്തി കുട്ടികളുടെ മാതാവാണ് യുവതിയെന്നും അവരുടെ മകള്‍ വൃക്കാ തകരാര്‍ നേരിടുകയാണെന്നും കോടതിയെ അറിയിച്ചു.
വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രതിയെ ജാമ്യത്തില്‍ വിട്ടു. കേസില്‍ അടുത്ത വാദം മാര്‍ച്ച് 21 ന് നടക്കും.
Post Your Comments