നിങ്ങളുടെ ശ്വാസകോശത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്‍നങ്ങൾ ഉള്ളതായി തോന്നുന്നുണ്ടോ? താഴെ പറയുന്ന അഞ്ചു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക. ഉടനെ ഒരു വൈദ്യ പരിശോധന നടത്തുക
1. നടക്കുമ്പോഴോ പടവ് കയറുമ്പോഴോ മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ കിതപ്പും ശ്വാസംമുട്ടും ശ്വാസകോശത്തിന്‍റെ അനാരോഗ്യം മൂലമാണ് അനുഭവപ്പെടുന്നത്. കിടക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടും ചിലരില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുടെ സൂചനയാണ് നൽകുന്നത്. അതിനാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികില്‍സ തേടുക.
2 കഫമോ, മൂക്കില്‍ക്കൂടി കൂടുതലായി സ്ലവം ഉണ്ടാകുകയോ ചെയ്താല്‍ അത് ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളുടെ സൂചനയാണ്. ആസ്‌ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കഫക്കെട്ട് ഉണ്ടാകും. കഫത്തിലുണ്ടാകുന്ന നിറവ്യത്യാസം പ്രത്യേകം ശ്രദ്ധിക്കുക. കഫത്തിന്‍റെ വെള്ളനിറം മഞ്ഞയോ ചുവപ്പോ ആകുന്നെങ്കില്‍ ശ്വാസകോശത്തിലെ അണുബാധ, ന്യുമോണിയ എന്നിവയുടെ ലക്ഷങ്ങളാണ്.
3 ഹൃദയസംബന്ധമായ അസുഖമോ, ഗ്യാസ്‌ട്രബിളോ ഉള്ളപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുക. എന്നാൽ ശ്വാസകോശ പ്രശ്നങ്ങളുടെ സൂചനയായി നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. ശ്വാസകോശത്തില്‍ അണുബാധ, രക്തം കട്ടപിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
4 ആസ്ത്മയുടെ ലക്ഷണമാണ് വലിവ്. ശ്വാസമെടുക്കുമ്പോള്‍ കഫം കുറുകിയുണ്ടാകുന്ന ശബ്ദമാണ് വലിവായി അനുഭവപ്പെടുന്നത്. ശ്വാസകോശത്തില്‍ അണുബാധ ഉള്ളപ്പോഴും ഇങ്ങനെ അനുഭവപ്പെടാം.
5 ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ് നിര്‍ത്താതെയുള്ള ചുമ. എട്ട് ആഴ്‌ചയില്‍ ഏറെ ചുമ മാറാതിരുന്നാൽ ഉടന്‍ വൈദ്യസഹായം തേടുക. കാരണം ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ആസ്‌ത്മ ചിലരിലെങ്കിലും ടിബി എന്നിവയുടെ ലക്ഷണമായിരിക്കുമിത്.
ALSO READ ;കാന്‍സറിനെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില യാഥാര്‍ത്ഥ്യങ്ങള്‍
Post Your Comments