വീട്ടില്‍ നിന്നും പുറത്ത് അടുത്ത കടവരെ പോകാന്‍ കാറും ബൈക്കും ഉപയോഗിക്കുന്നവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. നിങ്ങളുടെ ഈ മടി ക്ഷണിച്ചു വരുത്തുന്നത് വലിയ രോഗങ്ങളെയാണ്. ഒരു വ്യക്തിയുടെ മികച്ച ആരോഗ്യത്തിനു നടക്കുന്നത് ശീലമാക്കൂ. ഒരു ദിവസം കുറഞ്ഞ നാല്പതു മിനിറ്റ് നടന്നാല്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇപ്പോള്‍ വര്‍ധിച്ചു വരുന്ന ഒന്നാണ് ഹാര്‍ട് അറ്റാക്ക്. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്റെ പ്രധാന ലക്ഷണമായി പറയുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണത്തിനു കാരണമായതും ഹൃദയാഘാതമായിരുന്നു. പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാറിയ സംസ്കാരത്തിന്റെ പുറകെ പോകുന്ന ഇന്നത്തെ ജനങ്ങളില്‍ ഹൃദയാഘാതം വര്‍ദ്ധിച്ചുവരുന്നു. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികില്‍സകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഹൃദയത്തിന്റെ പൂര്‍ണ്ണ ആരോഗ്യത്തിനു നടത്തത്തിനു പ്രധാന പങ്കുണ്ട്.
ശരീരത്തില്‍ അടിയുന്ന അമിതമായ കൊഴുപ്പിനെ മികച്ച വ്യയാമത്തിലൂടെ കളയേണ്ടതുണ്ട്. അതിനു ഒരു ഉത്തമ സഹായിയാണ് നടത്തം. ദിവസവും കുറഞ്ഞത് 40 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യാം. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം.<
പൂജാ മുറികൾ പണിയുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Post Your Comments