ആന്റീബയോട്ടിക് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല. എന്തസുഖം വന്നാലും നമ്മള്‍ ആദ്യം ആശ്രയിക്കുന്നത് ആന്റീബയോട്ടിക്കുകളെയാണ്. കാരണം ആന്റീബയോട്ടിക് ഉപയോഗിച്ചാല്‍ വേഗം തന്നെ നമ്മുടെ അസുഖത്തിന് കുറവ് വരാറുണ്ട്. എന്നാല്‍ അതിന്റെ പരിണിത ഫലത്തെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ആന്റീബയോട്ടിക് ഉപയോഗിക്കുമ്പോള്‍ പെട്ടന്നുതന്നെ അസുഖം മാറുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ആന്റീബയോട്ടിക്കുകള്‍ വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളില്‍ വച്ചേറ്റവും സുരക്ഷിതമായ മരുന്നുകളുടെ ഗണത്തില്‍പ്പെടുന്നു. അപൂര്‍വ്വം ചില പാര്‍ശ്വഫലങ്ങളൊഴിച്ച് ഈ മരുന്നുകള്‍ കുട്ടികളിലും പ്രായമായവരിലുമൊക്കെ തികച്ചും പ്രശ്‌നരഹിതമാണ്. ഒരിക്കലും മരണകാരണമാകാറുമില്ല. പിന്നെ മറ്റേതൊരു മരുന്നിനും ഉള്ളതു പോലെ ചില വിലക്കുകള്‍ ഗര്‍ഭകാലത്ത് ആന്റീബയോട്ടിക്കുകള്‍ സംബന്ധിച്ചുണ്ട്. അതുപോലെ വ്യക്കത്തകരാറുള്ളവര്‍ക്കും അലര്‍ജികളുള്ളവര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഉണ്ട്. ഇത്രയുമാണ് ആന്റീബയോട്ടികിനെ കുറിച്ച് നമുക്കറിയാവുന്ന വസ്തുതകള്‍. എന്നാല്‍ നമ്മുടെ കാഴ്ചപ്പാടിനെ പാടെ മാ്‌റിയെഴുതിയിരിക്കുകയാണ്. യു.എസിലെ മരുന്ന് അലെര്‍ട്ടിങ്ങിനുള്ള ഉന്നത കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമിരി.
ആന്റീബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ 2050 ഓടെ മരണസംഖ്യ 10 മില്യണായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് ക്യാന്‍സര്‍, കോളറ, മീസില്‍സ്, ട്രാഫിക് അപകടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മരണങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. 2050 ആകുമ്പോഴേക്കും ആഗോള സാമ്പത്തിക ഉല്‍പ്പാദനം 1 ട്രില്യണ്‍ ഡോളറിനു തുല്യമാകുമെന്നാണ് കണക്കാക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ വിവേചനരഹിതമായി ഉപയോഗിക്കുന്നത് പകര്‍ച്ചവ്യാധികളിലേക്ക് നയിക്കും.
ഡോക്ടറുമായി ആലോചിക്കാതെ ആന്റിബയോട്ടിക്കുകള്‍ എടുക്കുന്നതിനെതിരെ ശക്തമായി അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ നോണ്‍-സൈക്കിള്‍ വില്‍പന നിയമവിരുദ്ധമാണ്. അബുദാബിയിലെ ഫാഷിസിയുടെ 68 ശതമാനവും, റിയാദില്‍ 78 ശതമാനവും സൌദി അറേബ്യയില്‍ 88 ഫാര്‍മസ്യൂട്ടികളില്‍ 87 എണ്ണവും ഒരു കുറിപ്പടിയും ഇല്ലാതെ ആന്റീബയോട്ടിക്‌സ് വില്‍ക്കുന്നുണ്ട്. രോഗം മെച്ചപ്പെടുന്നതിന് സൂപ്പര്‍ സ്‌ട്രെസ്‌റ് ആന്റിബയോട്ടിക്കായി അത്യാവശ്യമാണെന്നാണ് പല ഡോക്ടര്‍മാരം കരുതുന്നത്. എന്നാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ അവര്‍ ഓര്‍ക്കുന്നില്ലെന്നും അമിരി വ്യക്തമാക്കി.
ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ ആന്റീബയോട്ടിക്‌സിനെ ലഹരി മരുന്നായും ഉപയോഗിക്കാറുണ്ട്. ആന്റീബയോട്ടിക്‌സ് അമിതമായി ഉപയോഗിക്കുന്നതിലൂടെ നാം അതിന് അടിമപ്പെടുകയും അതില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് അവസ്ഥയുണ്ടാവുകയും ചെയ്യും. അതേസമയം ചിലര്‍ എന്ത് അസുഖം വന്നാലും വെറും ആന്റീബയോട്ടിക്‌സ് മാത്രം കഴിക്കാറുണ്ട്. അതും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെയാണ് കഴിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിനെ വളരെ ദോശകരമായി തന്നെ ബാധിക്കും.
Post Your Comments